മർകസ് സ്‌കൂൾ ഭക്ഷ്യ മേള സംഘടിപ്പിച്ചു

0
782

കുന്നമംഗലം: മര്‍കസ് ബോയ്‌സ് ഹൈസ്‌കൂള്‍ യു.പി വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൈവ ഭക്ഷ്യ മേള ശ്രദ്ധേയമായി. മര്‍കസ് ഡയറക്ടര് ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പരിപാടി ഉദ്ഘാടനം ചെയ്തു. വിഷമയമില്ലാത്ത നാടന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുക, വീടുകളില്‍ സ്വന്തം കൃഷിത്തോട്ടം ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.നൂറിലധികം നാടൻ ഭക്ഷണ വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
പ്രധാനധ്യാപകന്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള, അബ്ദുല്‍ കലാം, ബാദുഷ സഖാഫി, എസ്ആര്‍ജി കണ്‍വീനര്‍ നൗഫല്‍, അബ്ദുല്‍ സലീം സഖാഫി പ്രസംഗിച്ചു.