മർകസ് സൗദി നാഷനൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
791
മര്‍കസ് സൗദി നാഷണല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്ത അലിക്കുഞ്ഞി മൗലവി(പ്രസിഡന്റ്), എം.സി അബ്ദുല്‍ ഗഫൂര്‍(ജനറല്‍ സെക്രട്ടറി), ബാവ ഹാജി കൂമണ്ണ(ട്രഷറര്‍)
SHARE THE NEWS

മക്ക: മര്‍കസ് സൗദി നാഷണല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അലിക്കുഞ്ഞി മൗലവി(പ്രസിഡന്റ്), എം.സി അബ്ദുല്‍ ഗഫൂര്‍(ജനറല്‍ സെക്രട്ടറി), ബാവ ഹാജി കൂമണ്ണ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

അഷ്‌റഫ് കൊടിയത്തൂര്‍ ജിദ്ദ, അഹ്മദ് നിസാമി ദമാം, സൈദു ഹാജി അല്‍ഹസ്സ, ഡോ. അബ്ദുല്‍സലാം റിയാദ്, സൈദലവി സഖാഫി മക്ക, ഏനി ഹാജി ബുറൈദ, മുസ്തഫ അസ്ഹരി മദീന, എം. മഹ്മൂദ് സഖാഫി ഖമീസ്മുഷൈത് എന്നിവരാണ് മറ്റു ഭാരവാഹികള്‍. മിനായില്‍ വെച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. 

ചടങ്ങില്‍ അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, ഫാറൂഖ് നഈമി കൊല്ലം പ്രസംഗിച്ചു.


SHARE THE NEWS