മർകസ് ഹജ്ജ് പരിശീലന സംഗമം പ്രൗഡമായി

0
799
മർകസിൽ സംഘടിപ്പിച്ച ഹജ്ജ് പരിശീലന സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കുന്നമംഗലം: മർകസിന്റെ കീഴിൽ ഈ വർഷം ഹജ്ജിനു പോകുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായി സംഘടിപ്പിച്ച ഹജ്ജ് പരിശീലന സംഗമം പ്രൗഡമായി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഹജ്ജ് ഇസ്‌ലാമിലെ സ്രേഷ്ടകരമായ ആരാധനയാണെന്നും ജീവിത വിശുദ്ധി കൈവരിച്ചു ഉന്മേഷദായകവും ആത്മീയവുമായ ജീവിതം വിശ്വാസികൾക്ക് നൽകുന്ന കർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സംഗമമാണ് ഹജ്ജ്. മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശത്തെ അതുയർത്തികാണിക്കുന്നു: അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ ഭാഷണം നിർവ്വഹിച്ചു. പ്രമുഖ ഹജ്ജ് പരിശീലകനും മർകസ് ഹജ്ജ് ഗ്രൂപ് ചെയർമാനുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പരിശീലനത്തിന് നേതൃത്വം നൽകി. മുൻ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ പ്രൊഫ എ.കെ അബ്ദുൽ ഹമീദ്, മഹമ്മദലി സഖാഫി വള്ളിയാട് , കുഞ്ഞു മുഹമ്മദ് സഖാഫി, അബ്ദുൽ ഗഫൂർ സഖാഫി, ഉസ്മാൻ തലയാട് പ്രസംഗിച്ചു.