മർകസ് ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

0
3670
മക്ക: വിശുദ്ധ ഹജ്ജ് കർമ്മം ചെയ്യുന്നതിന് വേണ്ടി മർകസിനു കീഴിൽ പുറപ്പെട്ട  ആദ്യ സംഘം മക്കയിലെത്തി. ചീഫ് അമീർ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയുടെ നേതൃത്വത്തിൽ നൂറു പേരുള്ള  ആദ്യ സംഘം അജ്‌യാദ് മസാഫിയിലെ അൽ റയ്ഹാന ബിൽഡിങ്ങിലാണ് താമസിക്കുന്നത്‌. വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാരുടെ ഉംറ സംഘത്തെ നേതാക്കൾ അനുഗമിച്ചു .
     ഐ സി എഫ്, ആർ എസ് സി മക്ക ഘടകം  ഇവർക്ക് സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും ഓരോ ഹാജിമാർക്കും പരിപാടിയിൽ ഉപഹാരമായി നൽകി. സ്വീകരണ കമ്മിറ്റി ചെയർമാൻ കുഞ്ഞാപ്പു ഹാജിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംഘടന നേതാക്കളായ ഉസ്മാൻ കുറുകത്താണി, മുസ്തഫ കാളോത്ത്, ജലീൽ മാസ്റ്റർ, ഷാഫി ബാഖവി, ഉസ്മാൻ മറ്റത്തൂർ, സിറാജ് വില്യാപളളി, സമദ് പെരിമ്പലം എന്നിവരും ആർ എസ് സി ഹജ്ജ് വളണ്ടീയർമാരും പങ്കെടുത്തു. ഷുക്കൂർ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വെളളിയാട്, ഉനൈസ് മുഹമ്മദ് എന്നിവരും മർകസ്  സംഘത്തിലുണ്ട്. ആഗസ്റ്റ് ആദ്യവാരത്തിൽ ഇവർ മദീന സന്ദർശിക്കും.