മർകസ് ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

0
759
മക്ക: മർകസിന് കീഴിൽ ഈ വർഷം ഹജ്ജിന് പുറപ്പെട്ട നൂറു ഹാജിമാർ പുണ്യഭൂമിയിലെത്തി. സംഘത്തിൽ  പ്രമുഖ പണ്ഡിതൻ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ചീഫ് അമീറും വെള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദു റഷീദ് സഖാഫി എന്നിവർ  അമീറുമാരുമാണ്. വർഷങ്ങളായി ഹാജിമാരെ തീർത്ഥാടത്തിനു കൊണ്ടുപോകുന്നതിൽ സ്തുത്യർഹമായ സേവനമാണ് മർകസ് നിർവ്വഹിക്കുന്നത്.
  മക്കയിൽ എത്തിയ മർകസ് ഹജ്ജ് സംഘത്തെ ഈത്തപ്പഴവും മുസ്വല്ലയും സംസം വെള്ളവും നൽകി  നൽകി സഊദി അറേബിയയിലെ ഐ.സി.എഫ് , മർകസ് , ആർ.എസ്.സി പ്രവർത്തകർ സ്വീകരിച്ചു.മർകസ് കെ.എസ്.എ നാഷണൽ പ്രസിഡന്റ് സൈതലവി സഖാഫി, ഐ.സി.എഫ് മക്ക സെക്രട്ടറി ജലീൽ മാസ്റ്റർ വടകര, ശാഫി ബാഖവി, ഹജ്ജ് വളണ്ടിയർ കോർ ക്യാപ്റ്റൻ ബഷീർ മുസ്‌ലിയാർ അടിവാരം, ശിഹാബ് കുറുകത്താണി, മർകസ് മക്ക സെക്രട്ടറി നൗഫൽ കൊളപ്പുറം , കുഞ്ഞാപ്പു ഹാജി തുടങ്ങിയവർ സ്വീകരണത്തിന്  നേതൃത്വം നൽകി