മർകസ് ഹാദിയ അഡ്മിഷൻ ആരംഭിച്ചു

0
4495
SHARE THE NEWS

കാരന്തൂർ: കാരന്തൂർ മർകസ് ഹാദിയ അക്കാദമിയുടെ കീഴിൽ നടക്കുന്ന പെൺകുട്ടികൾക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഇസ്‌ലാമിക പഠനത്തോടൊപ്പം +1, +2 (സയൻസ്/ കൊമേഴ്‌സ്/ ഹ്യുമാനിറ്റീസ്) പഠനം സാധ്യമാക്കുന്ന  ഹാദിയ ഹയർ സെക്കണ്ടറി കോഴ്‌സ്, പ്ലസ്ടു കപൂർത്തിയാക്കിയവർക്കുള്ള സർക്കാർ അംഗീകൃത PPTTC, Family Councelling കോഴ്‌സുകളും ഫങ്ഷണൽ ഇംഗ്ലീഷ്, പ്രാക്ടിക്കൽ സൈക്കോളജി, പ്രീമാരിറ്റൽ കൗസിലിംഗ് എന്നിവയും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ ഇസ്‌ലാമിക് ഡിപ്ലോമ കോഴ്‌സ് എന്നിവയിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. ഹോസ്റ്റലും  വാഹന സൗകര്യങ്ങളും ലഭ്യമാണ്. അപേക്ഷ ഫോമുകൾ ഓഫീസിലും www.markazonline.com  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  ഒന്നാം ഘട്ട അഡ്മിഷൻ ടെസ്റ്റ് മെയ് 5 ശനിയാഴ്ച കാരന്തൂരിലെ  മർകസ് ഹാദിയ അക്കാദമിയിൽ നടക്കും. വിശദ വിവരങ്ങൾക്ക് 9544759014, 9072500428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുതാണ്.

SHARE THE NEWS