മർകസ് ഹിഫ്ള് കോളേജ്: ഫൈനൽ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

0
966
കാരന്തൂർ: മർകസ് ഹിഫ്‌ളുൽ ഖുർആൻ കോളേജിലെ 2016-17 അധ്യായന വർഷത്തെ  ഫൈനൽ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു.മർകസിലെ പ്രധാന കാമ്പസിന് പുറമെ അഞ്ചു ഓഫ്  കാമ്പസുകളിൽ നിന്നുമായി നൂറോളം ഹാഫിളുകൾ  ആണ് പരീക്ഷക്കിരുന്നത്.മർകസ് മെയിൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിലെ  ഹാഫിള്  സൈനുൽ ആബിദ് ഒന്നാം റാങ്കിനർഹമായി.സ്ഥാപനത്തിലെ  വിദ്യാർത്ഥികളായ ഹാഫിള് ഉമറുൽ ഫാറൂഖ് വെണ്ണക്കോട്, ഹാഫിള് മുസ്തഫ കുന്ദമംഗലം എന്നിവർ രണ്ടാം റാങ്കും ഹാഫിള് മുഹമ്മദ് പാപ്പിനിശ്ശേരി മൂന്നാം  റാങ്കും കരസ്ഥമാക്കി.
              സ്‌കൂൾ പഠനത്തോടൊപ്പം കുറഞ്ഞ കാലം കൊണ്ട്  ഖുർആൻ മനഃപാഠം  പൂർത്തിയാക്കുകയും 16 മണിക്കൂറിനുളളിൽ  മുപ്പത് ജുസ്ഉം പൂർണ്ണമായും നിപുണനായ ഉസ്താദുമാർക്കു മുമ്പിൽ ഓതി കേൾപ്പിക്കുകയും ചെയ്തവരാണ് റാങ്ക് .ജേതാക്കൾ. 
         വിജയികളായ  വിദ്യാർത്ഥികളെ  മർകസ് ജനറൽ സെക്രട്ടറി  കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ എം.എ.എച്‌  അസ്ഹരി, ഹിഫ്ളുല് ഖുർആൻ കോളേജിലെ  ഉസ്താദുമാർ എന്നിവർ  അഭിനന്ദിച്ചു.