മർകസ് ഹിഫ്‌ള് വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0
1564

കോഴിക്കോട്:  മർകസ് ഹിഫ്‌സിലെ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കാരന്തൂരിലെ പ്രധാന കാമ്പസിലും ആറ് ഓഫ് കാമ്പസുകളിലുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ മനഃപാഠ കേന്ദ്രമാണ് മർകസ് ഹിഫ്‌ള് കോളേജ്. കാരന്തൂരിലെ അക്കാദമി  ഓഫ് ഖുർആൻ സ്റ്റഡീസ്, സൈത്തൂൻ വാലി ഹിഫ്‌ള്  കോളേജ്, കൊയിലാണ്ടി ഖൽഫാൻ ഹിഫ്‌ള്, മപ്രം ബുഖാരിയ്യ, ദാറുൽ മുസ്തഫ മലയമ്മ, മർകസ് ഹിഫ്‌ള് കോളേജ് പെരളശ്ശേരി  എന്നീ മർകസ് ഹിഫ്‌ളുൽ ഖുർആൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ നടന്നു വരുന്ന സ്ഥാപങ്ങളിലെ വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.  മപ്രം ബുഖാരിയ്യയിലെ മുഹമ്മദ് ശമീം മോങ്ങം ഒന്നാം സ്ഥാനം നേടി. ഹാഫിള് അനീസ് സഖാഫി കുഞ്ഞിമംഗലത്തിന്റെ കീഴിൽ പതിനൊന്നു മാസം  കൊണ്ടാണ് ഈ വിദ്യാർത്ഥി പഠനം പൂർത്തിയാക്കിയത്. മർകസ്  അക്കാദമി  ഓഫ് ഖുർആൻ സ്റ്റഡീസിലെ മുഹമ്മദ് മിദ്‌ലാജ് വറ്റല്ലൂർ രണ്ടാം സ്ഥാനവും, അബ്ദുൽ മാജിദ് മാറഞ്ചേരി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹാഫിള്  ശമീർ അസ്ഹരി  ചേരൂർ, അബുൽ ഹസൻ സഖാഫി പെരുമണ്ണ എന്നിവർക്ക് കീഴിലാണ് ഇവർ  യഥാക്രമം പഠനം പൂർത്തിയാക്കിയത്.  വിജയികളെ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഹിഫ്‌ളുൽ ഖുർആൻ കോളേജിലെ ഉസ്താദുമാർ എന്നിവർ അഭിനന്ദിച്ചു.