മർകസ് 43-ാം വാർഷിക സമ്മേളനം: ആവേശമായി സ്വാഗതസംഘരൂപീകരണ കൺവെൻഷൻ

0
1891
മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: 2020 ഏപ്രില്‍ 9,10, 11,12 നടക്കുന്ന മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ സുന്നി സംഘടനാ നേതൃത്വത്തിന്റെ ആവേശകരമായ ഒത്തുകൂടലായി. കേരളത്തിലെ സുന്നികളുടെ വൈജ്ഞാനികമായ മുന്നേറ്റത്തെ വിശ്വത്തോളം വളർത്തിയ മർകസ് വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും സേവനത്തെയും സമന്വയിപ്പിച്ചു സമാനതകളില്ലാത്ത ശാക്തീകരണം നടത്തിയത് എങ്ങനെയെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗങ്ങൾ. ജ്ഞാനവും ധിഷണയും നേതൃശേഷിയും ഒത്തിണങ്ങിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ മർകസിന്റെ വളർച്ചയെ അസാധാരണമാക്കിതീർത്തുവെന്ന് നേതാക്കൾ പറഞ്ഞു.

ഏറ്റവും നവീനമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സവിധാനങ്ങളെ സ്വാശീകരിച്ചു പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കുന്ന രീതിശാസ്‌ത്രമാണ് മർകസ് പിന്തുടരുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മലയാളികളെ ആഗോള പൗരന്മാരാക്കുന്നതിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ മർകസ് വലിയ സംഭവനകൾ ചെയ്‌തു. മർകസ് സമ്മേളനം രാജ്യാന്തര തലത്തിപ്രധാന നയതന്ത്രജ്ഞരുടെയും വിദ്യാഭ്യാസ സാംസ്‌കാരിക നേതാക്കളുടെയും മഹാ സംഗമമാക്കി മാറ്റും. ഒരു ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റിയിലേക്കുള്ള സഞ്ചാര പഥത്തിലാണ് മർകസെന്നും അദ്ദേഹം അറിയിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മർകസിന്റെ എന്നത്തേയും ലക്ഷ്യം ശ്രദ്ധേയമായ മികവുകളിലേക്ക് നമ്മുടെ വിദ്യാർത്ഥികളെ വളർത്തിക്കണ്ടുവരിക എന്നതായിരുന്നു. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും പ്രധാന മുസ്‌ലിം വിദ്യാകേന്ദ്രമായി മർകസ് മാറി. അനാഥാലയത്തിൽ നിന്ന് തുടങ്ങി സംസ്ഥാനത്തെ ഒന്നാമത്തെ നോളജ് സിറ്റിയുടെ വിപുലീകരണത്തിലേക്കു മർകസ് എത്താൻ കാരണം, നേതൃത്വത്തിന്റെ ആത്മാർത്ഥതയും സമൂഹത്തിന്റെ നിറഞ്ഞ പിന്തുണകളും പ്രാർത്ഥനകളും ആണെന്ന് അദ്ദേഹം പറഞ്ഞു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ സ്വാഗത പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നടത്തി. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ത്വഹാ തങ്ങൾ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മജീദ് കക്കാട് പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, വി.പി.എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കൽത്തറ അബ്ദുൽ ഖാദിർ മദനി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജലാലുദ്ധീൻ ജീലാനി, സയ്യിദ് സ്വാലിഹ് തുറാബ്, ശാഫി സഖാഫി മുണ്ടമ്പ്ര, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, വി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഒളവട്ടൂർ അബ്ദുന്നാസിർ അഹ്‌സനി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, എൻ. അലി അബ്ദുല്ല, അപ്പോളോ മൂസ്സ ഹാജി, സി.കെ റാഷിദ് ബുഖാരി, എ. സൈഫുദ്ധീൻ ഹാജി, നേമം സിദ്ധീഖ് സഖാഫി, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. യു.സി അബ്ദുൽ മജീദ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here