യഹ്‌യക്ക് കണ്ണീരോടെ യാത്രയയപ്പ്: ജനാസ നിസ്‌കാരത്തിന് കാന്തപുരം നേതൃത്വം നൽകി

0
4821
SHARE THE NEWS

കോഴിക്കോട്: കഴിഞ്ഞ ദിവസം  വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട പൂനൂർ മർകസ് ഗാർഡൻ സ്‌കൂൾ ഓഫ്‍ മാനേജ്‌മെന്റ് വിദ്യാർത്ഥിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ ട്രഷറർ കൊളപ്പറമ്പ്  ഇ.എം.അബ്ദുൽ അസീസ് മൗലവിയുടെ മകനുമായ മുഹമ്മദ്  യഹ്‌യക്ക് കണ്ണീരോടെ സഹപാഠികളും കുടുംബങ്ങളും വിടനൽകി. പത്താം ക്‌ളാസുകാരനായ  മുഹമ്മദ്  യഹ്‌യ പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തിയ കുട്ടിയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ബെംഗളൂരുവില്‍ നടന്ന ദേശീയ റോബോർട്ടിക് ചമ്പ്യാൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ യഹ്‌യയും സുഹൃത്തും അമേരിക്കയിൽ നടക്കുന്ന അന്താരാഷ്‌ട്ര മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക്  മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന ജനാസ നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മിടുക്കനായ വിദ്യാർത്ഥിയായ യഹ്‌യയുടെ വിരഹം മർകസിന് വലിയ നഷ്ടമാണെന്നും എല്ലാവരും അദ്ദേഹത്തിനായി മയ്യിത്ത് നിസ്‌കരിക്കണമെന്നും കാന്തപുരം പറഞ്ഞു. വൈകുന്നേരം 5 മണിക്ക് ജന്മനാടായ കൂട്ടിലങ്ങാടി കൊളപ്പറമ്ബ് ജുമാ മസ്‌ജിദിൽ  ജനാസ ഖബറടക്കി. സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, മുസ്തഫ മാസ്റ്റർ കോഡൂർ തുടങ്ങിയവർ വസതി സന്ദർശിച്ചു.


SHARE THE NEWS