യുനാനി(ബി.യു.എം.എസ്): സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

0
1323

തിരുവനന്തപുരം: കോഴിക്കോട് പുതുപ്പാടി മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ യുനാനി(ബി.യു.എം.എസ്) കോഴ്‌സില്‍ സര്‍ക്കാര്‍ സീറ്റുകള്‍(51) നികത്തുന്നതിനായുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ(ശനി) രാവിലെ 10ന് തിരുവനന്തപുരം ശാന്തിനഗര്‍ ഹൗസിംങ് ബോര്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ നടക്കും. വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.