യുനാനി മെഡിക്കൽ പഠന സാധ്യതകൾ; പബ്ലിക്‌ സെമിനാർ തിങ്കളാഴ്ച

0
2385
കൊച്ചി: യുനാനി മെഡിക്കൽ പഠന, തൊഴിൽ സാധ്യതകൾ എന്ന വിഷയത്തിൽ മർകസ് യുനാനി മെഡിക്കൽ കോളജ്‌ സംഘടിപ്പിക്കുന്ന പൊതു സെമിനാർ ആഗസ്റ്റ്‌ 13 തിങ്കളാഴ്ച എറണാകുളത്ത്‌ വെച്ച്‌ നടക്കും.‌ മെട്രോ പില്ലർ 299ന് സമീപം സൗത്ത്‌ കളമശ്ശേരി സീപാർക്ക്‌ ഹോട്ടലിൽ വെച്ച്‌ നടക്കുന്ന സെമിനാറിൽ പ്രമുഖർ പങ്കെടുക്കും. മർകസ് നോളജ്‌ സിറ്റി സി.ഇ.ഒ ഡോ: അബ്ദുസ്സലാം നേതൃത്വം നൽകും. 2018-19 അദ്ധ്യയന വർഷത്തെ യുനാനി മെഡിക്കൽ ബിരുദ പഠനം ഉദ്ദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്‌. 
ഹെൽപ്‌ ലൈൻ നമ്പർ: 87 35 001122