യുനാനി സൗജന്യ മെഡിക്കല്‍ ക്യാമ്പിന്‌ ഇന്ന്‌ തുടക്കം

0
761

പുതുപ്പാടി: കോഴിക്കോട് ഈങ്ങാപ്പുഴക്കടുത്ത് പഞ്ചായത്ത് ഓഫീസിന് സമീപം 2017 എപ്രിൽ 19,20,21,22 ബുധൻ, വ്യാഴം, വെള്ളി, ശനി തീയതികളിൽ നടക്കുന്ന യൂനാനി മെഡിക്കൽ ക്യാന്പിൽ ബുക്ക്‌ ചെയുന്ന മുഴുവൻ രോഗികൾക്കും പരിശോധനയും മരുന്നും കപ്പിംഗ്‌, ഹിജാമ തുടങ്ങിയ ചികിത്സകളും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോക്ടർ നിർദ്ദേശിക്കുന്ന പക്ഷം വേണ്ടി വന്നാൽ അഡ് മിറ്റ്‌ ചെയ്തുള്ള ചികിത്സയും ഈ ദിവസങ്ങളിൽ സൗജന്യമായി തന്നെ നൽകാനുള്ള സൗകര്യവും ഏർപ്പെടിത്തിയിട്ടുണ്ട്. അഡ്മിറ്റ്‌ രോഗികൾക്ക് മരുന്നുകളും ഭക്ഷണവും ഈ ദിവസങ്ങളിൽ സൗജന്യമായി ലഭിക്കും. ബുക്കിംഗ്‌ നന്പർ 9526213535.