യുവസമൂഹം ക്രിയാത്മകമായി ഇടപെടണം: നവജോദ് സിംഗ് സിദ്ദു

0
2536
മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് പഞ്ചാബ് സാംസ്‌കാരിക മന്ത്രി നവജോദ് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് പഞ്ചാബ് സാംസ്‌കാരിക മന്ത്രി നവജോദ് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് സിദ്ധു തുടങ്ങിയത്. ഇപ്പോഴും ക്രിയാത്മകമായിരിക്കുക എന്നതായിരുന്നു തന്റെ ശീലം. ക്രിക്കറ്റിൽ സിക്സർ സിദ്ധു എന്ന പേര് കിട്ടിയത് ദീർഘകാലത്തെ പരിശീലനത്തിലൂടെ ലഭിച്ച സവിശേഷ സിദ്ധിയിലൂടെയാണ്. എന്നും തന്റെ മതപരവും സംസാകാരികവുമായ മുദ്രകളെ അന്യംവരാതെ സൂക്ഷിച്ചു. സ്വന്തം കഴിവുകളെ ഓരോ അവസരത്തിലും മെച്ചപ്പെടുത്താൻ പരിശ്രമിച്ചു. നമ്മുടെ സമൂഹത്തിന്റെ നിഷ്ക്രിയത്വത്തിനു ഹേതു നാം കൂടിയാണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം. ഞാൻ ഇപ്പോഴും ശ്രമിച്ചത് എന്നെ മെച്ചപ്പെടുത്താനാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അത് രാജ്യത്താകെ തനിക്ക് നൽകിയ പ്രശസ്തിയിൽ അഭിരമിക്കുകയായിരുന്നില്ല ചെയ്‌തത്‌. സമൂഹത്തിനായി പുതിയകാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. പരിശ്രമിച്ചു. അങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങിയ തന്നെ ആളുകൾ സ്വീകരിച്ചു. ഇപ്പോഴും ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു തികവുറ്റ യുവാവിന്റെ ഊർജസ്വലത എല്ലായ്പ്പോഴും തന്നിൽ ഉണ്ടാകാറുണ്ട്. ദിനേനെ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. പരിശ്രമിക്കുന്നവർക്കു നിശ്ചയമായും വിജയമുണ്ട്, ഏതു മേഖലയിലും: സിദ്ധു