യുവ തലമുറ പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തണം: ദീപക് വോഹ്‌റ

0
2227
മര്‍കസ് നോളജ് സിറ്റിയില്‍ ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് നടത്തുന്ന യൂത്ത് സമ്മിറ്റില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ദീപക് വോഹ്‌റ പ്രതിനിധികളുമായി സംവദിക്കുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് നടത്തുന്ന യൂത്ത് സമ്മിറ്റില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ദീപക് വോഹ്‌റ പ്രതിനിധികളുമായി സംവദിക്കുന്നു
SHARE THE NEWS

കോഴിക്കോട്: പുതിയ ആശയങ്ങള്‍ സ്വന്തമായി രൂപപ്പെടുത്താനും വ്യത്യസ്തവും ജനപ്രിയവുമായ മാര്‍ഗങ്ങളിലൂടെ നടപ്പിലാക്കാനും ശേഷിയുള്ളവരാവണം പുതിയ കാലത്തെ പ്രതിഭാശാലികളായ യുവാക്കളെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും നയതന്ത്ര മേഖലയിലെ ശ്രദ്ധേയനായ അംബാഡിറുമായ ദീപക് വോഹറ പറഞ്ഞു. യുഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കു യുണൈറ്റഡ് യൂത്ത് സര്‍ക്യൂ’ും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റില്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മാഹാത്മാ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സ്ഥാനം ലഭിച്ചത് ആശയങ്ങള്‍ ആവിഷ്‌കരിച്ച് സമാധാനപരമായ മാര്‍ഗത്തിലൂടെ നടപ്പിലാക്കുകയും കോടിക്കണക്കിന് ജനങ്ങളെ ശരിയായ ആ വഴിയിലേക്ക് നയിച്ചതും കാരണമാണ്. നയതന്ത്രജ്ഞര്‍ അടിച്ചമര്‍ത്തല്‍ സമീപനമല്ല സ്വീകരിക്കേണ്ടത്. മറിച്ച്, തന്ത്രപരമായും ബൗദ്ധികമായും ഇടപെട്ട് പ്രശ്‌നപരിഹാരങ്ങള്‍ ഉണ്ടാക്കുകയും ആ സന്ദേശം എല്ലാവരിലേക്കും പ്രവഹിപ്പിക്കുകയും വേണം. സുഡാന്‍ അംബാസഡര്‍ ആയിരുന്ന കാലത്ത് തന്റെ അനുഭവം ദീപക് വോഹ്‌റ അനുസ്മരിച്ചു. സുഡാനിലെ ഒരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനടക്കമുള്ള നാലംഗ സംഘത്തെ തട്ടിക്കൊണ്ടു പോയ അക്രമികളോട് അവരെ വിമോചിപ്പിക്കാന്‍ ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ ബന്ധിയാക്കി ആ നാലു പേരെ വിട്ടയക്കൂ എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അവരുടെ മോചനം സാധ്യമാവുകയുണ്ടായി. ഇപ്രകാരം ഏത് കഠിന ഹൃദയരോടും അനുനയത്തിന്റെയും സഹവര്‍ത്തിത്ത്വിന്റെയും നയം സ്വീകരിച്ച് സമാധാനയജ്ഞങ്ങള്‍ സാധ്യമാക്കാനും എല്ലാവരുടെയും മനസ്സിനെ അപ്രകാരം മാറ്റാനും രാഷ്ട്രാന്തര നേതൃത്വത്തിലെത്തുന്ന യുവാക്കള്‍ക്ക് സാധിക്കണം. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ധിഷണാശാലികളായ യുവാക്കളെ സംഗമിപ്പിച്ച് നടത്തുന്ന മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. ഡോ. അബ്ദുസ്സലാം, അമീര്‍ ഹസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി മാതൃകയില്‍ ഏഴ് വേദികളിലായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുപ്പത് സെഷനുകള്‍ നടന്നു. മനുഷ്യാവകാശം, മാധ്യമസ്വാതന്ത്രം, ആഗോളകുടിയേറ്റം, സുസ്ഥിരവികസനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രൂപപ്പെട്ട ആശയങ്ങള്‍ ഭാവിലോകത്തിന്റെ പ്രത്യുല്‍പ്പന്നപരമായ മുന്നേറ്റത്തിനായി രേഖപ്പെടുത്തി വെക്കും. മലേഷ്യന്‍ പൗരനും ഐക്യരാഷ്ട്ര ജനറല്‍ അംസബ്ലിയിലെ മെമ്പറുമായ രഹാന്‍ ടുബാബള്‍, സയ്യിദ് നാഷിദ് മലേഷ്യ, ഡൊമിനിക് വെര്‍ജില്‍, അഷ്‌തോഷ് പഠ്‌നായി ദുബൈ, അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ സമ്മിറ്റിലെ സെഷനുകള്‍ നിയന്ത്രിച്ചു.
ഇന്ന്(ഞായര്‍) വൈകുന്നേരം നടക്കുന്ന സമാപന സമ്മിറ്റ് ഡോ. ശൈഖ് അബ്ദുല്‍ അസീസ് നുഐമി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, ഉനൈസ് മുഹമ്മദ്, ജോഗീന്ദ്രന്‍ സിംഗ് എന്നിവര്‍ സംസാരിക്കും.
കാരന്തൂരിലെ മര്‍കസ് കാമ്പസില്‍ ദീപക് വോഹ്‌റക്ക് സ്വീകരണം നല്‍കി. ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.


SHARE THE NEWS