യു.എൻ പരിസ്ഥിതിദിന വേൾഡ് ഹീറോ അംഗീകാരം മർകസിന്

0
1773
യു.എന്‍ വേള്‍ഡ് ഹീറോ അംഗീകാരം ലഭിച്ച പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടന ഫോട്ടോ

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് മർകസ് സ്ഥപനങ്ങളിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് യു.എൻ വേൾഡ് ഹീറോ അംഗീകാരം. വെസ്റ്റ് ബംഗാളിലെ മർകസ് സ്ഥാപങ്ങളിൽ സംഘടിപ്പിച്ച പാരിസ്ഥിതിക സംരക്ഷണ പരിപാടികൾക്ക് നേതൃത്വം നൽകിയ മർകസ് നോർത്ത്- ഈസ്റ്റ് സ്റ്റേറ്റ്സ് കോഡിനേറ്റർ സുഹൈറുദ്ധീൻ നൂറാനിയെ ലോക പരിസ്ഥിതി ഹീറോയായി തിരഞ്ഞെടുത്ത വിവരം യു.എൻ പാരിസ്ഥിതിക വിഭാഗം അറിയിച്ചു . പെരുന്നാൾ ദിനവും പരിസ്ഥിതി ദിനവും ഒരുമിച്ചെത്തിയ ജൂൺ 5 ന് പുതുവസ്ത്രമണിഞ്ഞെത്തിയ വിദ്യാർത്ഥികളും മുതിർന്നവരും ഒരുമിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന മനോഹരവും അർത്ഥവത്തുമായ ദൃശ്യങ്ങൾ ആഗോള തലത്തിൽ പ്രചരിപ്പിച്ചതിനാണ് പുരസ്കാരം. അറബ് ലോകത്തെ പ്രധാന മാധ്യമങ്ങളായ അൽ ഖലീജ്, ഇമാറാത് ചാനൽ എന്നിവിടങ്ങളിൽ മർകസ് പരിസ്ഥിതി ദിന പരിപാടിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. യു.എൻ പരിസ്ഥിതി ദിന ഹീറോയായി തെരഞ്ഞെടുക്കപ്പെട്ട സുഹൈറുദ്ധീൻ നൂറാനിയെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു. പാരിസ്ഥിതിക സൗഹൃദപരമായ ജീവിത രീതിയും സമീപനവുമാണ് മർകസ് രാജ്യമാകെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.