കോഴിക്കോട് : അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവും യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ ഭാര്യയുമായ ശൈഖ ഹെസ്സ ബിന്ത് മുഹമ്മദ് അല്‍ നഹ്യാനു വേണ്ടി മർകസിൽ പ്രർത്ഥന സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കേരളത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിക്കു വലിയൊരു ശതമാനം മലയാളികൾ ആശ്രയിക്കുന്ന യു.എ.ഇ പ്രസിഡന്റിന്റെ മാതാവിന്റെ മരണത്തിൽ അറബ് ലോകത്തു നടക്കുന്ന ദുഖാചാരത്തിന്റെയും പ്രാർത്ഥനകളുടെയും ഭാഗമായാണ് മർകസിൽ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചത്.ശൈഖ ഹെസ്സ ബിന്ത് മുഹമ്മദ് അല്‍ നഹ്യാനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്ക് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി . സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ പ്രഭാഷണം നടത്തി. കെകെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്റത്ത് ബാഖവി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി സി അബ്ദുല്ല മുസ്ലിയാർ, പി.സി ഇബ്രാഹീം മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും സ്റ്റഫുകളും ചടങ്ങിൽ പങ്കെടുത്തു.