യു.എ.ഇ ദേശീയ ദിനം: ഗ്രാൻഡ് മുഫ്തിയുടെ ഉപഹാരം സി മുഹമ്മദ് ഫൈസി കൈമാറി

0
1161
യു.എ.യുടെ നാല്പത്തിയെട്ടാമത്‌ ദേശീയ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഉപഹാരം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി യു.എ.ഇ കോൺസുൽ ജനറൽ ഡോ. ജമാൽ ഹുസൈൻ അൽ സാബിക്ക് കൈമാറുന്നു .
SHARE THE NEWS

തിരുവനന്തപുരം: യു.എ.യുടെ നാല്പത്തിയെട്ടാമത്‌ ദേശീയ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഉപഹാരം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി യു.എ.ഇ കോൺസുൽ ജനറൽ ഡോ. ജമാൽ ഹുസൈൻ അൽ സാബിക്ക് കൈമാറി. തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിൽ നടന്ന ദേശീയദിനാഘോഷ പരിപാടിയിലാണ് ഗ്രാൻഡ് മുഫ്‌തിയുടെ കവിത ഉല്ലേഖനം ചെയ്‌ത ഉപഹാരം കൈമാറിയത്. യു.എ.ഇ സമൃദ്ധിയുടെയും ആതിഥ്യത്തന്റെയും നാടാണെന്നും, ലോകമാകെ സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എഴുതിയ കവിതയിൽ പറഞ്ഞു. മർകസുമായി യു.എ.ഇ സ്ഥാപനങ്ങൾക്കും ഭരണഗൂഢത്തിനും ഉള്ള ഗാഢമായ ബന്ധത്തെ അടയാളപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾകൊള്ളിച്ചു കഴിഞ്ഞ ദിവസം കവിതയുടെ ആലാപനം വീഡിയോ രൂപത്തിൽ പുറത്തുവന്നത് അറബ് ലോകത്ത് വൈറലായിരുന്നു.


SHARE THE NEWS