യു.എ.ഇ ദേശീയ ദിനാഘോഷം; മര്‍കസ് ഘോഷയാത്ര മംസാറില്‍

0
569

ദുബായ്: യു.എ.ഇയുടെ നല്‍പത്തിയെട്ടാം ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ദുബൈ മര്‍കസ് തിങ്കളാഴ്ച വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ദുബൈ പോലീസ് മേധാവികള്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഘോഷയാത്ര രാവിലെ 8മണിക്ക് മംസാറിലാണ് നടക്കുന്നത്. പൈതൃക കലാപ്രകടനങ്ങള്‍, ദഫ്മുട്ട്, കായികപ്രകടനം എന്നിവ ഘോഷയാത്രയെ ആകര്‍ഷണീയമാക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമായി റാലിയില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ദേശീയദിന സന്ദേശം ഗവണ്‍മെന്റ് പ്രതിനിധികള്‍ക്ക് കൈമാറും.