രാജ്യത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ പദ്ധതി: മര്‍കസ് ജീവകാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

0
1760
മര്‍കസില്‍ നടന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതി ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ പദ്ധതിയായ മര്‍കസ് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി ശ്രദ്ധേയമായാകുന്നു. 6000 അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഹായം എത്തിക്കുന്നതാണ് ഓര്‍ഫന്‍ ഹോം കെയര്‍. മര്‍കസ് കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ പദ്ധതിയായ മര്‍കസ് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി ശ്രദ്ധേയമായാകുന്നു. 6000 അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഹായം എത്തിക്കുന്നതാണ് ഓര്‍ഫന്‍ ഹോം കെയര്‍.

ഈ വര്‍ഷം ഓര്‍ഫന്‍ കെയര്‍ ആദ്യഘട്ട വിതരണം ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലായി 12 കോടി രൂപയാണ് നല്‍കുന്നത്. ഏപ്രിലില്‍ നടക്കുന്ന മര്‍കസ് 43 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ഓര്‍ഫന്‍ കെയര്‍ സംസ്ഥാന തല ഉദ്ഘാടനം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ പാര്‍ശ്വവത്കരിപ്പെട്ട ജനവിഭാഗങ്ങളുടെ വൈജ്ഞാനിക സാംസ്‌കാരിക മുന്നേറ്റമാണ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയിലൂടെ മര്‍കസ് ലക്ഷ്യമാക്കുന്നത് എന്ന് കാന്തപുരം പറഞ്ഞു. മലബാര്‍ ജില്ലകളിലെ 1200 അനാഥ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഓര്‍ഫന്‍ കെയര്‍ സഹായ വിതരണങ്ങളുടെ ദേശീയ സമാപനം ഫെബ്രുവരി 8ന് ത്രിപുരയില്‍ നടക്കും.

ബംഗളൂരുവിലെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. എസ്.എസ്.എ ഖാദിര്‍ ഹാജി മുഖ്യാതിഥിയായിരുന്നു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മുഫ്തി സജ്ജാദ് ഹുസ്സൈന്‍ മൈസൂര്‍, റശീദ് പുന്നശ്ശേരി, സിറാജ് സഖാഫി സി.പി പ്രസംഗിച്ചു.


SHARE THE NEWS