രാജ്യത്തെ ഏറ്റവും വലിയ മൗലിദ് സംഗമം നാളെ മര്‍കസില്‍

0
1301
SHARE THE NEWS

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മൗലിദ് സംഗമം അല്‍ മൗലിദുല്‍ അക്ബര്‍ പാരായണവും അഹ്ദലിയ്യ-ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനവും നാളെ (തിങ്കള്‍) മര്‍കസില്‍ നടക്കും. സുബഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന മൗലിദ് പാരായണത്തിന് സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശഅറ് മുബാറക് ദര്‍ശന സംഗമം നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനവും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി തുടങ്ങിയവര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.


SHARE THE NEWS