രാജ്യത്തെ നൂറു ഗ്രാമങ്ങൾ മർകസ് ഏറ്റെടുക്കുന്നു: സ്ഥാപക ദിന പദ്ധതി പ്രഖ്യാപനം ഇന്ന്

0
2012
SHARE THE NEWS

കുന്നമംഗലം:  രാജ്യത്തെ നൂറു ഗ്രാമങ്ങൾ ഏറ്റെടുത്തു സമ്പൂർണ്ണ വിദ്യാഭ്യാസ , ആരോഗ്യ ജീവിതം നടപ്പിക്കുന്ന  മർകസിന്റെ മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതിക്കു ഇന്ന് തുടക്കം കുറിക്കും. മർകസ് സ്ഥാപക ദിനമായി മർകസ് ഡേയിൽ ഈ പദ്ധതിയുടെ ലോഞ്ചിങ്  നടക്കും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ പത്തു ലക്ഷം നോട്ടുബുക്കുകൾ വിതരണം ചെയ്യുന്ന പദ്ധതിയും ഇന്ന് ആരംഭിക്കും. 
      നാല് മുഖ്യമായ പ്രൊജെക്ടുകൾക്കാണ് മിഷൻ സ്മാർട്ട് വില്ലേജിൽ ആരംഭവമാകുന്നത്. വിദ്യഭ്യാസ ശാക്തീകരണം, സാമൂഹിക സാമ്പത്തിക സേവനങ്ങൾ, സാധുജന ക്ഷേമ പദ്ധതികൾ, കാർഷിക സ്ഥിരം സംരംഭകത്വം എന്നിവയാണിവ.  രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി 22 സംസ്ഥാങ്ങളിൽ മർകസ് നടത്തിവരുന്ന ബഹുമുഖ പദ്ധതികൾ നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുനനത്തോടെ പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. 
    മർകസ് ഇസ്‌ലാമിക വിജ്ഞാന പദ്ധതിയെ ഈജിപ്തിലെ അൽ അസ്‌ഹറുമായി കണ്ണിചേർത്ത ഡോ ഉമർ കാമിലിന്റെ അനുസ്‌മരണം, രാജ്യത്തു അയ്യായിരം അനാഥകളെ ഏറ്റെടുത്ത പദ്ധതിയായ ഓർഫൻ കെയറിൽ അംഗമായവർക്കുള്ള സഹായ വിതരണം , സാമൂഹിക സേവന രംഗത്ത് സ്രേഷ്ട സംഭാവനകൾ നല്കിയവർക്കുള്ള അവാർഡ് ദാനം എന്നിവയും പരിപാടിയിൽ നടക്കും. 
     രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന പരിപാടി ഇന്ത്യയിലെ ഫലസ്തീൻ എംബസി ഡെപ്യൂട്ടി ഹെഡ്  ഡോ. വാഇൽ അൽ ബത്രഹകി ഉദ്‌ഘാടനം ചെയ്യും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും.  മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉമർ കാമിൽ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താർ  ഹസ്രത്ത് ബാഖവി, സി പി ഉബൈദുല്ല സഖാഫി, ഉനൈസ് മുഹമ്മദ് ,  അമീർ ഹസ്സൻ, റശീദ് പുന്നശ്ശേരി തുടങ്ങിയവർ പ്രസംഗിക്കും.

SHARE THE NEWS