കുന്നമംഗലം : വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരം വിദ്യാര്‍ത്ഥികള്‍ക്ക് മര്കസിനു കീഴില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.സ്കൂള്‍ ബാഗ്, നോട്ട്ബുക്കുകള്‍, കുട, ലഞ്ച് ബോക്സ് ,ഇന്‍സ്ട്രുമെന്റല്‍ ബോക്സ്, പേനകള്‍, പെന്സിലുകള് തുടങ്ങി ഓരോ വിദ്യാര്‍ത്ഥിക്കും 1200 രൂപ ചെലവ് വരുന്ന വിദ്യാഭ്യാസ ഉപകരണങ്ങള്‍ ആണ് മര്‍കസ് നല്‍കിയത്.ജമ്മു കാശ്മീര്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കര്‍ണ്ണാടക,കേരളം തുടങ്ങിയ സംസ്ഥാങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ വിദ്യാഭ്യാസ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അനാഥാലയങ്ങളിലും അധ്യായന വര്‍ഷാരംഭത്തിന്റെ ഭാഗമായി മര്‍കസ് ഈ പദ്ധതി നടപ്പാക്കി. ഓരോ കേന്ദ്രങ്ങളിലും മര്കസിനു കീഴിലെ സന്നദ്ധ സേവന സേവന സംഘങ്ങള്‍ നേതൃത്വം നല്കി.വിവിധ അന്താരാഷ്ട്ര സ്വയം സേവന സംഘങ്ങളുമായി സഹകരിച്ചാണ് മര്‍കസ് ഈ പദ്ധതി നടപ്പാക്കിയത്.