റമളാന്‍ ആത്മീയ സമ്മേളനം; വിശ്വാസികള്‍ ഇന്ന് മര്‍കസിലേക്ക്‌

0
871
SHARE THE NEWS

കാരന്തൂര്‍: മര്‍കസിനു കീഴില്‍ ഇന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പതിനായിരത്തിലധികം വിശ്വാസികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഉച്ചക്ക് 1 മണി മുതല്‍ രാത്രി 1 മണി വരെ നടക്കുന്ന വിവിധ ആധ്യാത്മിക പരിപാടികളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. തറാവീഹ് നിസ്‌കാരാനന്തരം നടക്കുന്ന റമളാന്‍ പ്രഭാഷണത്തിനും ദിക്‌റ്, തഹ്‌ലീല്‍, തൗബ, പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും.
ളുഹ്ര്‍ നിസ്‌കാരാന്തരം മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടക്കുന്ന ഉദ്ഘാടച്ചടങ്ങ്, നസ്വീഹത്ത്, വിര്‍ദുലത്വീഫ് പാരായണം, ദൗറത്തുല്‍ ഖുര്‍ആന്‍, അസാമാഉല്‍ ബദ്ര്‍, മൗലിദ് പാരായണം തുടങ്ങി ഇഫ്താര്‍ വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആദ്യഘട്ടത്തില്‍ നടക്കുക.സമൂഹ നോമ്പുതുറയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും .
തറാവീഹ് നിസ്‌കാരാനന്തരം മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആത്മീയ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ സംബന്ധിക്കും.സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാരംഭ പ്രാര്‍ത്ഥന് നിര്‍വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. സയ്യിദ് ഹബീബ് കോയ, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് പി.കെ.എസ് തലപ്പാറ,സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈമി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അബുസുബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് തുറാബ് അസ്സഖാഫി, സയ്യിദ് ത്വാഹാ തളീക്കര, സയ്യിദ് സ്വാലിഹ് തുറാബ്, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ശുകൂര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


SHARE THE NEWS