റൂബി ജൂബിലി: ഉത്തര മേഖലാ യാത്രക്ക് കോഴിക്കോട് ഉജ്ജ്വല സ്വീകരണം

0
848
SHARE THE NEWS

കോഴിക്കോട്: മര്‍ക്കസ് റൂബി ജൂബിലി സംസ്ഥാന തല പ്രചാരണാര്‍ത്ഥം നടക്കുന്ന ഉത്തരമേഖലാ സന്ദേയാത്രക്ക് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വലസ്വീകരണം നല്‍കി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നാദാപുരത്ത് നടന്ന പ്രഥമ സ്വീകരണ സമ്മേളനം ചിയ്യൂര്‍ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ഇബ്രാഹീം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വഹാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി.കെ.എം റാശിദ് ബുഖാരി, സി എം യൂസുഫ് ഹാജി പ്രസംഗിച്ചു. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, എ.കെ.സി മുഹമ്മദ് ഫൈസി, ഹുസ്സൈന്‍ മാസ്റ്റര്‍ കുന്നത്ത്, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, നാസര്‍ സഖാഫി അമ്പലക്കണ്ടി, അബ്ദുല്ല കായക്കൊടി സംബന്ധിച്ചു.
തുടര്‍ന്നു പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങിലെ സ്വീകരണ ശേഷം കുറ്റിച്ചിറയില്‍ സമാപിച്ചു. സമാപന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘടനം ചെയ്തു.സയ്യിദ് സ്വാലിഹ് ജിഫ്രി അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, കൈരളി അബ്ദുറഹ്മാന്‍ ഹാജി, സാബിത് അബ്ദുല്ല സഖാഫി, സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തി. ഇന്ന് ഫറോക്കില്‍ നിന്ന് ആരംഭിക്കും. മുക്കം, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. സമാപന സമ്മേളനം കെകെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും.


SHARE THE NEWS