റൂബി ജൂബിലി: അക്കാദമിക് കൊളോക്വിയം നാളെ

0
774

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന അക്കാദമിക് കൊളോക്വിയത്തിന് രാജ്യത്തെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും അക്കാദമീഷ്യനും ഗ്രന്ഥകാരനുമായ ഡോ അനില്‍ സേതി നേതൃത്വം നല്‍കും. നാളെ (ചൊവ്വാഴ്ച) വൈകുന്നേരം ആറു മുതല്‍ മര്‍കസ് ഇഹ്റാം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ‘ദേശീയത: വ്യാഖ്യാനങ്ങളിലെ പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധാവതരണം നടത്തും. വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊളോക്വിയത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ 9072500409 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.