റൂബി ജൂബിലി ആത്മീയ സമ്മേളനം നാളെ

0
1032

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയിലെ ആത്മീയ സമ്മേളനം നാളെ(വ്യാഴം) വൈകുന്നേരം 6.30 മുതല്‍ മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ നടക്കും. ഹബീബ് അലി സൈനുല്‍ ആബിദീന്‍ അബൂബക്കര്‍ അല്‍ ഹാമിദ് ആത്മീയ സമ്മേളനം ഉദ്്ഘാടനം ചെയ്യും. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ നസ്വീഹത്ത് നടത്തും. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മഹ്ദിമിയ അജ്മീര്‍ ശരീഫ്, സയ്യിദ് അശ്റഫ്മിയ കച്ചൂച്ച ശരീഫ്, സയ്യിദ് തന്‍വീര്‍ ഹാശിമി ബീജാപ്പൂര്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് അതാഉള്ള തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കൊളശ്ശേരി, സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി കല്ലക്കട്ട, സയ്യിദ് കുഞ്ഞികോയ തങ്ങള്‍ മുട്ടം, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, സയ്യിദ് അസ്ലം ജിഫ്രി സിലോണ്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് നാസിമുദ്ധീന്‍ തങ്ങള്‍ കൊല്ലം, സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അവേലം, ഇ കെ ഹുസൈന്‍ മുസ്ലിയാര്‍ ഖാദിരി, സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് എസ്.ബി.വി തങ്ങള്‍ പാനൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് കണ്ണൂര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും നേതൃത്വം നല്‍കും. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ സ്വാഗത പ്രഭാഷണം നടത്തും. രാത്രി പത്ത് മണിയോടെ ആത്മീയ സമ്മേളനം സമാപിക്കും.