റൂബി ജൂബിലി: ചെന്നൈയില്‍ മര്‍കസ് ആസ്ഥാനം നിര്‍മ്മിക്കും

0
745

ചെന്നൈ: ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെന്നൈയില്‍ തുടക്കമായി. ഹോട്ടല്‍ ക്രിസ്റ്റല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന റൂബി ജൂബിലി കണ്‍വെന്‍ഷന്‍ സമ്മേളന പ്രചരണ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഡോ.മന്‍സൂര്‍ ഹാജി ചെന്നൈ അധ്യക്ഷത വഹിച്ചു. ഡോ.അബൂബക്കര്‍ പത്തംകുളം, മുഹമ്മദ് റോഷന്‍ നൂറാനി, എം.എസ്. നൂറുദ്ദീന്‍ സഖാഫി, മുഹമ്മദ് ഹാജി ഏറാമല എന്നിവര്‍ പ്രസംഗിച്ചു.
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ചെന്നൈ സെന്‍ട്രലില്‍ സുന്നീ സംഘടനകളുടെ വിപുലമായ ആസ്ഥാനം നിര്‍മ്മിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു. ഇതിന്റെ പ്രഖ്യാപനം ഈ മാസം 26ന് ചെന്നൈയില്‍ നടക്കുന്ന എക്‌സലന്‍സി മീറ്റില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയക്കാനും ഫണ്ട് സ്വരൂപിക്കാനും സമിതി രൂപീകരിച്ചു. ഡോ.മന്‍സൂര്‍ ഹാജി ചെന്നൈ(ചെയ:), കരീം സഖാഫി, മുഹമ്മദ് ഹാജി ഏറാമല, അഫ്‌സല്‍ സിക്കീന്‍(വൈ.ചെയ:),എം.എസ് നുറുദ്ദീന്‍ സഖാഫി(കണ്‍:), കമാല്‍ സഖാഫി, ഇഖ്ബാല്‍ ഹാജി, പി.ടി റസാഖ്(ജോ.കണ്‍), അശ്‌റഫ് ഹാജി സ്‌കൈ ലിങ്ക്(ഫിനാന്‍സ് സെക്ര). നിസാര്‍ ഹാജി സ്വാഗതവും കുഞ്ഞിമുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.