റൂബി ജൂബിലി: ജില്ലാതല പ്രതിനിധികള്‍ക്കുള്ള സ്വീകരണ സംഗമത്തിന് തുടക്കമായി

0
948
SHARE THE NEWS

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസില്‍ സംഘടിപ്പിച്ച ജില്ലാതല പ്രതിനിധി സംഘങ്ങള്‍ക്കുള്ള സ്വീകരണ സംഗമത്തിന് ഉജ്ജ്വല തുടക്കം. പൗരപ്രമുഖര്‍, വ്യവസായികള്‍, പ്രഫഷണലുകള്‍, മഹല്ല് ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, മര്‍കസ് സഹകാരികള്‍ തുടങ്ങി വിവിധ ജില്ലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ഇന്നലെ നടന്ന പ്രഥമ സംഗമത്തില്‍ കാസര്‍കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.
മര്‍കസ് കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടി മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി ആമുഖ പ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, വി.പി.എം ഫൈസി വില്യാപ്പള്ളി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അലി ദാരിമി എറണാകുളം, സി.പി ഉബൈദുല്ല സഖാഫി, ഹൈദ്രോസ് ഹാജി, നൗശാദ് മേത്തര്‍, മൊയ്തുണ്ണി ഹാജി, ദേശമംഗലം ഇബ്രാഹീം ഹാജി, മജീദ് കക്കാട്, ജി അബൂബക്കര്‍, ആസാദ് ഹാജി, സലീം സഖാഫി, ഉമര്‍ ഹാജി, ബഷീര്‍ സഖാഫി, ദുല്‍കിഫ്ലി സഖാഫി, അക്ബര്‍ ബാദുഷ സഖാഫി പ്രസംഗിച്ചു.
ത്രിശൂര്‍ ജില്ലാ പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തില്‍ മര്‍കസ് മസ്ജിദുല്‍ ഹാമിലി റൂഫിങ് നവീകരണത്തിനുള്ള സാമഗ്രികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറി. ഇന്ന് (ഞായര്‍)പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കലും ആദരിക്കലും നടക്കും .


SHARE THE NEWS