റൂബി ജൂബിലി: ജില്ലാ തല പ്രതിനിധികള്‍ക്കുള്ള സ്വീകരണം പുരോഗമിക്കുന്നു

0
851

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ജില്ലകളിലെ പ്രതിനിധികള്‍ക്ക് മര്‍കസ് കാമ്പസില്‍ നല്‍കുന്ന സ്വീകരണ സംഗമങ്ങള്‍ പുരോഗമിക്കുന്നു. ഓരോ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രതിനിധികളാണ് ദിനേനെ പരിപാടിയില്‍ സംഗമിക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇടം നേടിയ നിരവധി പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഇന്നലെ നടന്ന മലപ്പുറം വെസ്റ്റ് ജില്ലകളിലെ പ്രതിനിധികള്‍ക്കുള്ള സ്വീകരണ സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.സി. അബ്ദുല്ല മുസ്്‌ലിയാര്‍ പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി വിഷയമവതരപ്പിച്ചു സംസാരിച്ചു. പ്രൊഫസര്‍ എ.കെ അബ്്ദുല്‍ ഹമീദ്, സി.മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്്ദുറഹ്്മാന്‍ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, കാസിം കോയ പൊന്നാനി, മുഹമ്മദലി സഖാഫി വള്ളിയാട്, ഇബ്രാഹിം സഖാഫി താത്തൂര്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് തങ്ങള്‍, അബ്്ദുറഊഫ് സഖാഫി, ഇമ്പിച്ചിക്കോയ തങ്ങള്‍ എടപ്പാള്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, റിട്ടയേര്‍ഡ് ഐ.ജി മൊയ്തു സാഹിബ്, അബ്്ദുറഊഫ് സഖാഫി, ഉമറലി സഖാഫി എടപ്പലം, അബ്്ദുല്‍ ഗഫൂര്‍ അസ്ഹരി, ബഷീര്‍ സഖാഫി കാരക്കുന്ന്, ശമീര്‍ അസ്ഹരി ചേറൂര് പങ്കെടുത്തു.