റൂബി ജൂബിലി: ഡോ. അസ്ഹരിയുടെ യു.കെ പര്യടനത്തിന് പ്രൗഢസമാപ്തി

0
817

ലണ്ടന്‍: മര്‍കസ് റൂബി ജൂബിലിയുടെ അന്താരാഷ്ട്ര പ്രചാരണത്തിന്റെ ഭാഗമായി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തിയ യു.കെ പര്യടനത്തിന് പ്രൗഢസമാപനം. നാലു ദിവസം നീണ്ടു നിന്ന പര്യടനത്തില്‍ ബ്രിട്ടണിലെ പ്രശസ്ത അക്കാദമിക് സ്ഥാപനങ്ങളായ കാംബ്രിഡ്ജ് മുസ്‌ലിം കോളജ്, കരീമിയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് നോട്ടിംങ്ഹാം, സുല്‍ത്താന്‍ ബാഹു സെന്റര്‍ ബര്‍മിംങ്ഹാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വിവിധ അക്കാദമിക പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു. ബര്‍മിംങ്ഹാമിലെ മലയാളി കൂട്ടായ്മ ഇ.എം.എം.എ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഡോ. അസ്ഹരി മുഖ്യാതിഥിയായി. കുടുംബ മൂല്യങ്ങളെ മുറുകെപിടിക്കുകയും ആധുനികമായ എല്ലാത്തരം വൈജ്ഞാനക സാങ്കേതിക വിദ്യകളെയും സാംശീകരിച്ച് വിജയകരമായ ജീവിതം നയിക്കുന്നവരാണ് യു.കെയിലെ മലയാളികളെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ലണ്ടനില്‍ നടന്ന അല്‍ ഇഹ്‌സാന്‍ ആത്മീയ സമ്മേളനത്തിനും ഡോ. അസ്ഹരി നേത്വത്യം നല്‍കി. ബ്രിട്ടീഷ് പണ്ഡിതരായ ഡോ. അബ്ദുല്‍ ഹകീം മുറാദ്, ഡോ. മുഷറഫ് ഹുസൈന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ചയും നടന്നു.
യുകെയിലെ മര്‍കസ് പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച റൂബി ജൂബിലി പ്രചാരണ സംഗമത്തില്‍ ഡോ അസ്ഹരി അധ്യക്ഷത വഹിച്ചു. യു.കെയിലെ വിവിധ അക്കാദമിക സ്ഥാപനങ്ങളില്‍ റൂബി ജൂബിലി പ്രചാരണ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. കാംബ്രിഡ്ജ് മുസ്ലിം കോളേജ് ഗവേഷക വിദ്യാര്‍ത്ഥി മുഹമ്മദ് മുനീബ് നൂറാനി, ശാഹുല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പര്യാടനത്തില്‍ ഹകീം അസ്ഹരിയെ അനുഗമിച്ചു.