റൂബി ജൂബിലി: ഡോ ഹുസൈൻ സഖാഫിയുടെ പ്രഭാഷണം ഇന്ന് (വെള്ളി)

0
837
SHARE THE NEWS

കോഴിക്കോട് : മർകസ്  റൂബി ജൂബിലിയോടനുബന്ധിച്ചു  സംഘടിപ്പിക്കുന്ന ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം  ഇന്ന്  (വെള്ളി ) വൈകുന്നേരം നാല് മണിക്ക്  കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ  നടക്കും. ‘ ശരീഅത്തും ആധുനിക നിയമവ്യവസ്ഥയും : സംഘർഷവും സഹവർത്തിത്വവും’ എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണവും തുടർന്ന് സദസ്യരുമായുള്ള സംവാദവും നടക്കും. മർകസ് നോളേജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിൽ വിവിധ വിദ്യാഭ്യാസ -ഗവേഷണ സംരംഭങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റൂബി ജൂബിലി ലക്ച്ചർ സീരീസിലെ രണ്ടാമത്  പ്രഭാഷണമാണിത്. കൊണ്ടോട്ടി  ബുഖാരി ദഅവ കോളേജുമായി  സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


SHARE THE NEWS