റൂബി ജൂബിലി: തർഹീബ് സംഗമങ്ങൾ പുരോഗമിക്കുന്നു

0
950
കോഴിക്കോട്:  മർകസ് റൂബി ജൂബിലിയുടെ ഭാഗമായി കേരളത്തിലെ സുന്നി സ്ഥാപനങ്ങളിൽ നടക്കുന്ന തർഹീബ് സംഗമങ്ങൾ പുരോഗമിക്കുന്നു. മർകസ് നാല്പത് വർഷം കൊണ്ട് പൂർത്തിയാക്കിയ രാജ്യത്താകെ നടപ്പിലാക്കിയ പദ്ധതികൾ പരിചയപ്പെടുത്തുന്ന വിധത്തിലാണ് തർഹീബ് ക്രമീകരിച്ചിരിക്കുന്നത്.
    കാസർക്കോട് ലത്തീഫിയ്യയിൽ നടന്ന ഉദ്‌ഘാടന സംഗമത്തിന് സമസ്ത വൈസ് പ്രസിഡന്റ് ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ നേതൃത്വം നൽകി. കാസർകോട് ജില്ലയിൽ ജാമിഅ  സഅദിയ്യ, മള്ഹർ മഞ്ചേശ്വരം, മുഹിമ്മാത്തുൽ മുസ്‌ലിമീൻ പുത്തിഗെ , തൃക്കരിപ്പൂര്‍ അല്‍മുജമ്മഉ ദഅവത്തുൽ  ഇസ്ലാമിയ്യ ,കോഴിക്കോട് ജില്ലയിൽ സിറാജുൽ ഹുദ കുറ്റിയാടി, ദാറുൽ ഹുദ നാദാപുരം, ബൈത്തുൽ ഇസ്സ നരിക്കുനി, സി.എം മെമ്മോറിയൽ സെന്റർ മടവൂർ , വയനാട് ജില്ലയിൽ ദാറുൽ ഫലാഹ് കൽപ്പറ്റ, ബദറുൽ ഹുദാ  പനമരം, മുഅസ്സസ മാനന്തവാടി,ബത്തേരി മാർക്കസുദ്ദഅവ, നീലഗിരി ജില്ലയിൽ പാടന്തറ മർകസ്, മലപ്പുറം ജില്ലയിൽ മഅദിൻ അക്കാദമി  , ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങൽ, ഹികമിയ്യ മഞ്ചേരി , നിലമ്പൂർ മജ്മഉ തസ്കിയ്യത്തുല് ഇസ്‌ലാമിയ്യ, വണ്ടൂർ അൽഫുർഖാൻ, അരീക്കോട് മജ്മഅ, പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം മർകസ്, ജാമിഅ ഹസനിയ്യ പാലക്കാട്, മോളൂർ മസ്വാലിഹുസ്സുന്ന , എറണാകുളം ജില്ലയിൽ ജാമിഅ   അശ്അരിയ്യ, കരിമുകൾ എന്നിവിടങ്ങളിൽ പരിപാടികൾ പൂർത്തിയായി.
      വിവിധ കേന്ദ്രങ്ങളിൽ കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി,സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ,  മുഖ്‌താർ ഹസ്രത്ത് ബാഖവി, മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ, പിസി അബ്ദുല്ല  മുസ്‌ലിയാർ നേതൃത്വം നൽകി.  മുഹമ്മദലി സഖാഫി വെള്ളിയാട്, ഹസ്സൻ സഖാഫി തറയിട്ടാൽ, പറവൂർ മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, ഉബൈദുല്ല സഖാഫി സിപി, അബൂബക്കർ സഖാഫി പന്നൂർ, ഉമറലി സഖാഫി ,  സമദ് സഖാഫി മയ്യനാട്,  ദുൽകിഫിലി സഖാഫി, ,സയ്യിദ് ജസീൽ ഇർഫാനി , കരീം ഫൈസി , വി.പി. മുഹമ്മദ് സഖാഫി വില്യാപ്പള്ളി എന്നിവർ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാപന ഭാരവാഹികൾ സ്വീകരണം നൽകി.