റൂബി ജൂബിലി: നാല്‍പത്‌ കേന്ദ്രങ്ങളില്‍ സന്ദേശ സമ്മേളനം ആറിന്‌

0
758

കാരന്തൂര്‍: സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും നാല്‍പത്‌ കേന്ദ്രങ്ങളില്‍ മെയ്‌ ആറിന്‌ ഒരേ സമയം മര്‍കസ്‌ റൂബി ജൂബിലി സന്ദേശ പ്രഭാഷണ സമ്മേളനങ്ങള്‍ നടക്കും. ഓരോ കേന്ദ്രങ്ങളിലും സമസ്‌ത മുശാവറ അംഗങ്ങള്‍ നേതൃത്വം നല്‍കും. സുന്നി സംഘടനകളിലെ പ്രമുഖനായ ഒരു പ്രഭാഷകന്‍ മര്‍കസ്‌ റൂബി ജൂബിലി സമ്മേളന സന്ദേശം അവതരിപ്പിച്ച്‌ സംസാരിക്കും. വൈകുന്നേരം ഏഴിന്‌ നടക്കുന്ന പരിപാടി വന്‍ വിജയമാക്കി മാറ്റാന്‍ സുന്നി സംഘടനാ നേതാക്കളും മര്‍കസ്‌ പ്രതിനിധികളും ആഹ്വാനം ചെയ്‌തു.
ആറിന്‌ റൂബി ജൂബിലി പ്രചാരണം നടക്കുന്ന കേന്ദ്രങ്ങള്‍: മഞ്ചേശ്വരം, ഉപ്പള, കാസര്‍ഗോഡ്‌, കാഞ്ഞങ്ങാട്‌(കാസര്‍ഗോഡ്‌ ജില്ല), തളിപ്പറമ്പ്‌, പഴയങ്ങാടി, കണ്ണൂര്‍, പാനൂര്‍, മട്ടന്നൂര്‍(കണ്ണൂര്‍ ജില്ല), മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി(വയനാട്‌ ജില്ല), ഫറോക്ക്‌, മുക്കം, കൊടുവള്ളി, കൊയിലാണ്ടി, പൂനൂര്‍, നാദാപുരം, വടകര(കോഴിക്കോട്‌ ജില്ല), വണ്ടുര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂരങ്ങാടി, എടപ്പാള്‍(മലപ്പുറം ജില്ല), പടിഞ്ഞാറങ്ങാടി, ചെര്‍പുളശ്ശേരി, അലനല്ലുര്‍(പാലക്കാട്‌ ജില്ല), പാടന്തറ(നീലഗിരി ജില്ല), കൊടുങ്ങല്ലൂര്‍, ചെറുതുരുത്തി(തൃശൂര്‍ ജില്ല), കോതമംഗലം, ആലുവ, കൊച്ചി(എറണാക്കുളം ജില്ല), മുണ്ടക്കയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം.