റൂബി ജൂബിലി; നാല്‍പത് കേന്ദ്രങ്ങളില്‍ നാളെ പ്രചാരണ സമ്മേളനം

0
876

കാരന്തൂര്‍: 2018 ജനുവരി 5,6,7 തീയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചാരണ ഭാഗമായി നാളെ(ശനി) സംസ്ഥാനത്തെ നാല്‍പത് കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രചാരണ സമ്മേളങ്ങള്‍ നടക്കും. മര്‍കസ് നാല്‍പത് വര്‍ഷം കൊണ്ട് സാധ്യമാക്കിയ വിദ്യാഭ്യാസ-സാംസ്‌കാരിക-ജീവകാരുണ്യ മുന്നേറ്റത്തെ പരിചയപ്പെടുത്തുന്ന സമ്മേളനങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലും സമസ്ത മുശാവറ അംഗങ്ങള്‍ അധ്യക്ഷത വഹിക്കും. മര്‍കസ് കമ്മിറ്റി നിയോഗിച്ച പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തും.
പ്രചാരണ സമ്മേളനങ്ങള്‍ നടക്കുന്ന നാല്‍പത് കേന്ദ്രങ്ങളും നേതൃത്വം നല്‍കുന്ന പണ്ഡിതന്‍മാരും:- മഞ്ചേശ്വരം: ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍, ഉസ്മാന്‍ സഖാഫി മാവൂര്‍- കാസര്‍കോട്: അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സിദ്ധീഖ് സഖാഫി അരിയൂര്‍- തൃക്കരിപ്പൂര്‍: അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട്, നൗഫല്‍ സഖാഫി കളസ്സ- തളിപ്പറമ്പ്: ഹാമിദ് കോയമ്മ തങ്ങള്‍ കൂറ, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍- കണ്ണൂര്‍: സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, അബ്ദുറശീദ് സഖാഫി മെരുവമ്പായി- പാനൂര്‍: കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്ല സഅദി പഴശ്ശി- മട്ടന്നൂര്‍: മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഷ്‌റഫ് സഖാഫി കടവത്തൂര്‍- മാനന്തവാടി: പി.ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍- കല്‍പറ്റ: വി.പി.എം ഫൈസി വില്യാപ്പള്ളി, എം.ടി ശിഹാബുദ്ധീന്‍ സഖാഫി- ബത്തേരി: കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മുഹമ്മദലി കിനാലൂര്‍- ഫറോക്ക്: അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി- മുക്കം: എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, അബ്ദുറശീദ് സഖാഫി കുറ്റ്യാടി- കൊടുവള്ളി: അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഹമ്മദ് റോഷന്‍ നൂറാനി- കൊയിലാണ്ടി: സയ്യിദലി ബാഫഖി തങ്ങള്‍, റഹ്മത്തുള്ള സഖാഫി എളമരം- പൂനൂര്‍: എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.അലി അബ്ദുല്ല- നാദാപുരം: ത്വാഹ തങ്ങള്‍ സഖാഫി കുറ്റ്യാടി, അലവി സഖാഫി കായലം, കബീര്‍ എളേറ്റില്‍- വടകര: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, റാഷിദ് ബുഖാരി- എടവണ്ണ: അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍- പുലാമന്തോള്‍: അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി- കോട്ടക്കല്‍: ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം- കൊണ്ടോട്ടി: അബൂ ഹനീഫല്‍ ഫൈസി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍- നന്നമ്പ്ര(തിരൂരങ്ങാടി): പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം- തിരൂര്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി- എടപ്പാള്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി- പടിഞ്ഞാറങ്ങാടി: എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഇ.വി അബ്ദുറഹ്മാന്‍ ഹാജി, ദുല്‍ഫുഖാറലി സഖാഫി- ചെര്‍പ്പുളശ്ശേരി: മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി- അലനെല്ലൂര്‍: പി.വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടൂര്‍ ഉസ്താദ്, സൈനുദ്ദീന്‍ സഖാഫി മലപ്പുറം- പാടന്തറ(നീലഗിരി): അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കല്‍പറ്റ, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍- കൊടുങ്ങല്ലൂര്‍: സി.മുഹമ്മദ് ഫൈസി പന്നൂര്‍- ചെറുതുരുത്തി: പി.വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി- കോതമംഗലം: വി.മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പൊന്മള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി- ആലുവ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശിഹാബുദ്ദീന്‍ സഖാഫി- കൊച്ചി: ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, ബാദുഷ സഖാഫി ആലപ്പുഴ- മുണ്ടക്കയം: ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, നൈസാം സഖാഫി കൊല്ലം- പത്തനംതിട്ട: സ്വാദിഖ് സഖാഫി പെരിന്താറ്റിരി- ഇടുക്കി: അബ്ദുല്‍ കരീം സഖാഫി ഇടുക്കി, ഫാളില്‍ നൂറാനി- ആലപ്പുഴ: അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി- കൊല്ലം: പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്- തിരുവനന്തപുരം: മുഖ്താര്‍ ഹസ്‌റത്ത് പാലക്കാട്, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി
വൈകുന്നേരം ഏഴു മണിക്കാണ് എല്ലാ കേന്ദ്രങ്ങളിലും പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. പരിപാടി വന്‍ വിജയമാക്കാന്‍ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംസ്ഥാന നേതാക്കള്‍ ആഹ്വാനം ചെയ്തു.