റൂബി ജൂബിലി: നാല്‍പത് ക്ലാസ് റൂമുകള്‍ നവീകരിച്ച് 1997 ബാച്ച്

0
1106

കാരന്തൂര്‍: മര്‍കസ് ശരീഅത്ത് കോളേജിലെ നാല്‍പത് ക്ലാസ് റൂമുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് 1997ല്‍ പുറത്തിയറങ്ങിയ സഖാഫി ബാച്ച്. പ്രസ്തുത ബാച്ചില്‍ ബിരുദം നേടിയ 211 സഖാഫിമാരുടെ നേതൃത്വത്തിലാണ് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നാല്‍പത് ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴാക്കപ്പള്ളി, അബ്ബാസ് സഖാഫി വാളക്കുളം, ഹുസൈന്‍ സഖാഫി പന്നൂര്‍, സി കെ റഊഫ് സഖാഫി, ശകീര്‍ സഖാഫി, മജീദ് സഖാഫി ഈര്‍പ്പോണ തുടങ്ങി 1997ല്‍ മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഈ പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമം നടത്തിയവരുടെ നേതൃത്വത്തിലാണ് നവീകരിച്ച ക്ലാസ് റൂമുകള്‍ മര്‍കസിന് കൈമാറിയത്. സി മുഹമ്മദ് ഫൈസി, കെ കെ അഹ്്മദ്കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ലത്വീഫ് സഖാഫി പെരുമുഖം, റശീദ് സഖാഫി കിടങ്ങഴി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് 1997 ബാച്ചിന്റെ സംഗമവും മര്‍കസില്‍ നടന്നു.