റൂബി ജൂബിലി: മതപ്രഭാഷണ പരമ്പര സമാപിച്ചു

0
885

കോഴിക്കോട് : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗവുമായി സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. ഇന്നലെ നടന്ന സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണത്തിനു പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഇ.വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബീരാന്‍ മുസ്ലിയാര്‍ പെരുവയല്‍ അധ്യക്ഷത വഹിച്ചു. കെകെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം സഖാഫി വില്യാപ്പള്ളി, അഡ്വ മുസ്തഫ സഖാഫി, ഇബ്രാഹീം സഖാഫി താത്തൂര്‍ , ദുല്‍ കിഫ്‌ലി സഖാഫി പ്രസംഗിച്ചു.