റൂബി ജൂബിലി മതപ്രഭാഷണ പരമ്പര നാളെ സമാപിക്കും

0
1382
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന പഞ്ചദിന മതപ്രഭാഷണ പരമ്പര നാളെ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണത്തോടെ സമാപിക്കും. ഇന്ന് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും. ഇന്നലെ നടന്ന പ്രഭാഷണ പരിപാടി ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. റഹ്മതുല്ല സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല കോയ തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. സമദ് സഖാഫി മായനാട് സ്വാഗതവും ഹൈദര്‍ കുന്ദമംഗലം നന്ദിയും പറഞ്ഞു.


SHARE THE NEWS