റൂബി ജൂബിലി: മലപ്പുറം ജില്ലാ പ്രചരണ സമിതി യോഗം ഇന്ന്

0
731

മലപ്പുറം: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന മലപ്പുറം ജില്ലാ പ്രചരണ സമിതി യോഗം ഇന്ന് (വെള്ളി) വൈകുന്നേരം നാലു മണിക്ക് മലപ്പുറം വാദീസലാമില്‍ നടക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, ഇബ്രാഹീം ബാഖവി മേല്‍മുറി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, എന്‍.എം സ്വാദിഖ് സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, അബ്ദുഹാജി വേങ്ങര, പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കെ.പി ജമാല്‍ കരുളായി പ്രസംഗിക്കും. റൂബി ജൂബിലിയുമായി ബന്ധപ്പെട്ട് ജില്ലാ അടിസ്ഥാനത്തിലും സോണുകളിലും നടത്തേണ്ട വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലാ പ്രചരണ സമിതി അംഗങ്ങളും സോണ്‍തല കണ്‍വീനര്‍മാരും പങ്കെടുക്കണമെന്ന് റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.