റൂബി ജൂബിലി: മലൈബാർ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കമാവും

0
818

കോഴിക്കോട് :  മർകസ് റൂബി ജൂബിലിയുടെ ഭാഗമായി മലൈബാർ ഇൻസ്റ്റിറ്റിയൂട്ട് ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര നാളെ തുടങ്ങും. നാളെ വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി സ്നേഹത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്നു വിവിധ ദിവസങ്ങളിൽ പ്രമുഖ പണ്ഡിതന്മാരും അക്കാദമീഷ്യന്മാരും പ്രഭാഷണം നടത്തും. വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 9072500409 , 9495762449