റൂബി ജൂബിലി വിജയിപ്പിക്കാന്‍ ബഹുമുഖ പദ്ധതികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

0
765
കാരന്തൂര്‍: ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ വിജയത്തിനും പ്രചാരണത്തിനും മര്‍കസിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ബഹുമുഖ പദ്ധതികളുമായി രംഗത്തിറക്കാന്‍ സഖാഫി ശൂറ യോഗം തീരുമാനിച്ചു.
പി.കെ.എം സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മർകസ് ജനറൽ മാനേജർ  സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 30ന് മുമ്പ് എല്ലാ സോണുകളിലും സഖാഫികളും ഇതര പൂര്‍വ്വ വിദ്യാര്‍ത്ഥികളുമടങ്ങുന്ന മര്‍കസ് അലുംനി അസംബ്ലിക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കും.
നവംബര്‍ 30നുള്ളില്‍ ജില്ലാ സഖാഫി കോ-ഓര്‍ഡിനേഷന്റെ കീഴില്‍ 40 കേന്ദ്രങ്ങളില്‍ സഖാഫി സമ്മേളനങ്ങളും ജില്ലാ അലുംനി കോണ്‍ക്ലേവിന്റെ നേതൃത്വത്തില്‍ ജില്ലാ തല അലുംനി സംഗമങ്ങളും നടക്കും. സഖാഫി സമ്മേളനങ്ങളില്‍ ജില്ലാ സഖാഫി കോ-ഓര്‍ഡിനേഷന്‍ പുന:സംഘടിപ്പിക്കും.
ഡിസംബര്‍ 1 മുതല്‍ 15വരെ ജില്ലാ സഖാഫി കോ-ഓര്‍ഡിനേഷന്റെ കീഴില്‍ സോണ്‍തല പ്രചാരണ ജാഥകള്‍ നടക്കും. 15 മുതല്‍ 30വരെ നടക്കുന്ന സംസ്ഥാന തല സന്ദേശയാത്രക്ക് ജനറല്‍ അലുംനിയുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടി സേവിക്കും. സന്ദേശയാത്രയുടെ മുന്നോടിയായി മണ്‍മറഞ്ഞ പ്രാസ്ഥാനിക നേതാക്കളുടെയും മര്‍കസ് ഉസ്താദുമാരുടെയും ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്ന സ്മൃതിയാത്രയും അനുസ്മരണ സംഗമങ്ങളും നടത്തും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുക്കം സോണ്‍ പ്രസിഡന്റും മഅ്ദിന്‍ മുദരിസുമായ എരഞ്ഞിമാവ് കുളങ്ങര സ്വദേശി വാരിസ് സഖാഫിയുടെ നിര്യാണത്തില്‍ സഖാഫി ശൂറ ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരില്‍ ജനാസ നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ അബ്ദുറഷീദ് സഖാഫി കക്കിഞ്ച, ഉസ്മാഈല്‍ സഖാഫി എരുമാട്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, അഷ്‌റഫ് സഖാഫി കടവത്തൂര്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അക്ബര്‍ ബാദുഷ സഖാഫി സംബന്ധിച്ചു.