റൂബി ജൂബിലി: വിദേശ അതിഥികൾ എത്തിത്തുടങ്ങി

0
926

കോഴിക്കോട് : മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിലേക്ക് വിദേശത്തുനിന്നുള്ള അതിഥികള്‍ എത്തിത്തുടങ്ങി. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുളള പണ്ഡിതന്മാര്‍, അക്കദമിക്കുകള്‍, രാഷ്ട്ര തന്ത്രജ്ഞര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
ഒമാനില്‍ നിന്നുള്ള പ്രധാന അതിഥികള്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിച്ചേര്‍ന്നു. ഒമാന്‍ പാര്‍ലമെനംഗം ശൈഖ് നാസര്‍ ബിന്‍ റാശിദ് അല്‍ അബരി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ഡോ ഖല്‍ഫാന്‍ ബിന്‍ മുഹമ്മദ് അല്‍ മന്ദരി , ഡോ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ മന്ദിരി, പ്രൊഫ റാശിദ് മുഹമ്മദ് അല്‍ ഖറൂസി , ശൈഖ് സഈദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിരീഫി, ശൈഖ് നബ്ഹാന്‍ അല്‍ ഖറൂസി തുടങ്ങിയ അതിഥികളെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ മര്‍കസ് പ്രതിനിധികളായ തറയിട്ടാല്‍ ഹസ്സന്‍ സഖാഫി, സി.പി സിറാജ് സഖാഫി ആവിലോറ, അമീന്‍ ഹസ്സന്‍ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.