റൂബി ജൂബിലി : വിഭവ സമാഹാരം മർകസിലെത്തിത്തുടങ്ങി

0
903
കാരന്തൂർ: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ മർകസിൽ എത്തിത്തുടങ്ങി. ഇന്നലെ പാലക്കാട് ജില്ലയിൽ നിന്ന്  മർകസിൽ എത്തിച്ച വിഭവങ്ങൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ

 സ്വീകരിച്ചു. സി.പി സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ഉമർ മദനി കൊപ്പം, ലുഖ്മാൻ മുസ്‌ലിയാർ ചുണ്ടപ്പറ്റ,ഉമർ ഓങ്ങല്ലൂർ,ടി.പി.എം കുട്ടി മുസ്‌ലിയാർ, നാസർ സഖാഫി, അബൂബക്കർ ആവണകുന്ന് റഫീഖ് സഖാഫി, അലി സഖാഫി മഠത്തിൽ പറമ്പ്, ഉണ്ണീൻ കുട്ടി സഖാഫി  തുടങ്ങിയവർ സംബന്ധിച്ചു. 
കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നെത്തിച്ച വിഭവ സമാഹാരം സമ്മേളന നഗരിയിൽ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, നോളേജ് സിറ്റി സി.ഇ.ഒ  ഡോ അബ്ദുസ്സലാം  എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കുഞ്ഞി മൊയ്തീൻ മുസ്‌ലിയാർ, മാലിക് അഹ്‌സനി, ബഷീർ സഖാഫി , മുസ്തഫ സഖാഫി, മുഹമ്മദ് സഖാഫി, മുഹിയുദ്ധീൻ സഖാഫി, ഖമറുദ്ധീൻ ബാഖവി, മുജീബ് സഖാഫി, ഗഫൂർ നിസാമി, ഇസ്മാഈൽ സഖാഫി, അബ്‌റാഹീം സഖാഫി, അലവി സഅദി, ടി പി അബ്ദുസ്സലാം സംബന്ധച്ചു.
 മർകസിൽ നടന്ന സ്വീകരണത്തിൽ സി മുഹമ്മദ് ഫൈസി, ലത്തീഫ് സഖാഫി, ഉബൈദുല്ല സഖാഫി എന്നിവർ പ്രസംഗിച്ചു.