റൂബി ജൂബിലി സംസ്ഥാന തല സന്ദേശയാത്രകൾ നാളെ സമാപിക്കും

0
844
SHARE THE NEWS

കോഴിക്കോട്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല സന്ദേശ യാത്രകൾ നാളെ(ഞായര്‍) സമാപിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ , സയ്യിദ് അബുസ്വബൂർ ബാഹസൻ അവേലം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഉത്തര മേഖല സന്ദേശ യാത്ര മലപ്പുറം കൊണ്ടോട്ടിയിലും സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ദക്ഷിണ മേഖല സന്ദേശ യാത്ര പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണിയിലും വൈകുന്നേരം ആറു മണി മുതൽ  നടക്കുന്ന സമാപന സമ്മേളനങ്ങളോടെ പൂർത്തിയാവും. 
കൊണ്ടോട്ടിയിൽ സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, അബൂഹനീഫൽ ഫൈസി തെന്നല പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, ജി. അബൂബക്കർ , കലാം മാവൂർ പ്രസംഗിക്കും.
കരിങ്കല്ലത്താണിയിൽ കൊമ്പം മുഹമ്മദ്  മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും.മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എൻ.എം സിദ്ധീഖ് സഖാഫി, മജീദ് കക്കാട്, നാസർ ചെറുവാടി പ്രസംഗിക്കും. 

SHARE THE NEWS