റൂബി ജൂബിലി: സമ്മേളന നിധി സ്വീകരണം നാളെ

0
916

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്താകെയുള്ള സുന്നി സംഘടനാ യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പെട്ടികളിലൂടെ ശേഖരിച്ച സമ്മേളന നിധി സ്വീകരണം നാളെ(ഞായര്‍) ഉച്ചക്ക് രണ്ടു മണി മുതല്‍ മര്‍കസില്‍ നടക്കും. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലൊന്നായിരുന്നു യൂണിറ്റുകളില്‍ സമ്മേളനം പ്രതിഫലിപ്പിക്കുന്ന കമനീയമായ പെട്ടികള്‍ സ്ഥാപിക്കുക എന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മര്‍കസ് നടത്തിയിട്ടുള്ളത്. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുപ്പത് കേന്ദ്രങ്ങളിലായി സമ്മേളന പെട്ടികളുടെ സ്വീകരണം നടക്കും. മര്‍കസ് ചാന്‍സ് ലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്്ഹരി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.സി. ഇബ്‌റാഹിം മാസ്റ്റര്‍, മജീദ് കക്കാട്, ജി അബൂബക്കര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.