റൂബി ജൂബിലി: സ്ഥാപന സന്ദർശനത്തിന് നാളെ തുടക്കം

0
844
കോഴിക്കോട് : മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന സ്ഥാപന സന്ദർശന പരിപാടിയായ തർഹീബിന്‌ നാളെ (ബുധന്‍) തുടക്കം. മർകസ് നടത്തിവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതികൾ പരിപാടിയിൽ വിശദീകരിക്കും. കാസർകോട് ലത്തീഫിയ്യ കോളജിൽ നടക്കുന്ന സന്ദർശനത്തോടെ തർഹീബ് ആരംഭിക്കും. ലത്തീഫിയ്യ കാമ്പസിൽ നടക്കുന്ന പരിപാടി . സമസ്‌ത വൈസ് പ്രസിഡന്റ് ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും.വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി പ്രസംഗിക്കും. തർഹീബ് പരിപാടികൾക്ക് അന്തിമരൂപം  നൽകാൻ മർകസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം കെകെ അഹ്മദ് കുട്ടി മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു.ലത്തീഫ് സഖാഫി പെരുമുഖം, പറവൂർ മുഹമ്മദ് സഖാഫി,നേടിയനാട് അബ്ദുറഹ്മാൻ സഖാഫി, ബാദുഷ സഖാഫി സംബന്ധിച്ചു.