റൂഹെ റമസാൻ : മർകസ് റമസാൻ കാമ്പയിൻ പ്രഖ്യാപിച്ചു

0
1879
മർകസിൽ നടന്ന റമസാൻ കാമ്പയിൻ പ്രഖ്യാപനം സി മുഹമ്മദ് ഫൈസി നിര്വ്വഹിക്കുന്നു
മർകസിൽ നടന്ന റമസാൻ കാമ്പയിൻ പ്രഖ്യാപനം സി മുഹമ്മദ് ഫൈസി നിര്വ്വഹിക്കുന്നു
SHARE THE NEWS

കോഴിക്കോട്:  ‘റൂഹെ റമസാൻ’ എന്ന പേരിൽ നടത്തുന്ന ഒരു മാസം  നീണ്ടു നിൽക്കുന്ന  വ്രതകാല കാമ്പയിന് പ്രഖ്യാപനം  
  ഒന്ന് മുതൽ മുപ്പത് വരെ   വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികൾ കാമ്പയിന്റെ ഭാഗമായി നടക്കു.  ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന  മർകസിന്റെ വിവിധ സ്ഥാപങ്ങളിലും കാന്പയിൻ നടക്കും. ഇന്നലെ മർകസിൽ നടന്ന കാന്പയിൻ പ്രഖ്യാപന സംഗമം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. വ്രതകാലം മുസ്‌ലിംകളുടെ ആധ്യാത്മികതയെ വികസിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളോടും ആർദ്രമായി പെരുമാറാനുള്ള മതത്തിന്റെ യാഥാർത്ഥ ഉള്ളടക്കം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള മുസ്‌ലിംകൾ റമസാനിനെ സവിശേഷമായി വരവേൽക്കുന്നതും സൃഷ്ടാവ് കൽപ്പിച്ച പ്രകാരം ജീവിക്കുന്നതും ഇസ്‌ലാം മതവിശ്വാസികളിൽ ദൈവവിശ്വാസം എത്രമാത്രം ശക്തമാണ്  എന്ന് ബോധ്യമാക്കുന്നു. വ്രതം കേവലം അന്നപാനീയങ്ങളെ വർജിക്കൽ മാത്രമല്ല്ല; സൃഷ്ടാവിനുള്ള വണക്കത്തിന്റെ പൂർണ്ണതയാണ്: അദ്ദേഹം പറഞ്ഞു.
         കാമ്പയിന്റെ ഭാഗമായി  മെയ് 23 ചൊവ്വ മുതൽ 27 ഞായർ വരെ സി മുഹമ്മദ് ഫൈസിയുടെ ഇസ്‌ലാമിക ആധ്യാത്മിക  പ്രഭാഷണം    മർകസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും.
             റമളാൻ ഒന്ന് മുതൽ മർകസ് കാമ്പസിൽ  യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ ഒരുക്കും.  തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാർത്ഥികളുടെ നോമ്പ് തുറയും മർകസ് സജ്ജമാക്കും. ഇതര സംസ്ഥാന തൊഴിലാളികൾ, വിവിധ കാമ്പസ് ഹോസ്റ്റലുകളിൽ പഠിക്കുന്നവർ തുടങ്ങിയവർക്കും മർകസിൽ നടക്കുന്ന ഇഫ്താറിൽ പങ്കെടുക്കാൻ അവസരമുണ്ടാകും . ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുർബലരുമായ മുസ്ലിംകൾ അധിവസിക്കുന്ന ഇടങ്ങളിലും മർകസ് ഇഫ്താർ സൗകര്യവും ബോധവത്കരണാർത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും.
         റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനം പതിനായിരങ്ങൾ പങ്കെടുക്കുന്ന വേദിയായി മാറും.  ചടങ്ങിൽ  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികൾ പങ്കെടുക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും നേതൃത്വം നൽകും.
        വിശുദ്ധ ഖുർആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനിൽ മർകസിൽ ഒരുക്കിയിട്ടുണ്ട്. മെയ് 19 മുതൽ 31 വരെ എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം മർകസ് മസ്ജിദുൽ ഹാമിലിയിൽ ഖുർആൻ പാരായണ പഠന ക്ലാസ് നടക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതൽ മർകസ് സൈത്തൂൻ വാലി കാമ്പസിൽ സ്ത്രീകൾക്കുള്ള ഖുർആൻ വിശദീകരണ , പാരായണ  പഠനക്ലാസ് സംഘടിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സുബ്ഹിക്ക് ശേഷം   പുരുഷന്മാർക്കുള്ള പ്രത്യേക പഠനക്ലാസും നടക്കും.  ബദർ ദിനത്തിൽ ശുഹദാക്കളെ അനുസ്മരിക്കുന്ന പ്രത്യേക സംഗമവും മൗലിദ് പാരായണവും പ്രാർത്ഥനയും മർകസ് കാമ്പസ് മസ്‌ജിദിൽ നടക്കും. അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിൽ ഇഹ്തികാഫ്‌ ജൽസയും പ്രാർത്ഥനയും നടക്കും. 
          പ്രഖ്യാപന സംഗമത്തിൽ മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജസീൽ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. ലത്തീഫ് സഖാഫി പെരുമുഖം, ആലി ഹാജി, ഉമർ ഹാജി മണ്ടാൾ, കുഞ്ഞുട്ടി മാസ്റ്റർ, മൂസ്സ ഹാജി , 
വി എം റഷീദ് സഖാഫി, അബൂബക്കർ ഹാജി കിഴക്കോത്ത് എന്നിവർ  പ്രസംഗിച്ചു.അക്ബർ ബാദുഷ സഖാഫി,   സ്വാഗതവും ശംസുദ്ധീൻ പെരുവയൽ നന്ദിയും പറഞ്ഞു. 

SHARE THE NEWS