റെകഗ്‌നിഷൻ 19; നയതന്ത്ര വിദഗ്‌ധൻ ദീപക് വോഹ്‌റ ഇന്ന് മർകസിൽ

0
1625
SHARE THE NEWS

കുന്നമംഗലം : മർകസിൽ ഇന്ന്(തിങ്കൾ) നടക്കുന്ന റെകഗ്‌നിഷൻ 19 സമ്മേളനത്തിൽ ലോക പ്രശസ്‌ത ഇന്ത്യൻ നയതന്ത്ര വിദഗ്‌ധൻ ദീപക് വോഹ്‌റ മുഖ്യാതിയായി പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസിനു കീഴിൽ പ്രവർത്തിക്കുന്ന എയ്‌ഡഡ്‌ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും സംസ്ഥാന തല എയ്‌ഡഡ്‌ അധ്യാപക ശില്പശാലയുമാണ് സമ്മേളനത്തിൽ നടക്കുന്നത്.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. പുതിയ കാലത്തെ ആഗോള വിദ്യാഭ്യാസ രീതികളെക്കുറിച്ചു ദീപക് വോഹ്‌റ പ്രതിനിധികളുമായി സംവദിക്കും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് അക്കാദമിക് പ്രോജക്ട് ഡയറക്ടർ പ്രൊഫ ഉമറുൽ ഫാറൂഖ്, മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസൻ, മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.


SHARE THE NEWS