റോഹിങ്ക്യ: മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

0
814

പൂനൂര്‍: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ പൂനൂരില്‍ റാലി നടത്തി. മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ്, മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഗ്ലോബല്‍ സ്റ്റുഡന്‍സ് വില്ലേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്ക് ഷഫീഖ് നാദാപുരം, നുഅമാന്‍ മഞ്ചേരി, ഫുളൈല്‍ കാസര്‍ഗോഡ്, മുഹമ്മദ് റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ഉവൈസ് വയനാട്, ഇഹ്ജാസ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.