ലയാലീ നസ്വീഹ മര്‍കസ്‌ സപ്‌തദിന പ്രഭാഷണം തിങ്കളാഴ്‌ച തുടങ്ങും

0
823

കാരന്തൂര്‍: മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലയാലീ നസ്വീഹ സപ്‌തദിന പ്രഭാഷണ പരമ്പര തിങ്കളാഴ്‌ച തുടങ്ങും. ഈ മാസം 17ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ തുടങ്ങുന്ന പരിപാടി കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കാരക്കാട്ടില്‍ മുല്ലക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. വി.പി.എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ചൊവ്വാഴ്‌ച സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മലേഷ്യയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ നടക്കുന്ന ആത്മീയ സമ്മേളനത്തിന്‌ സയ്യിദന്മാരും പണ്ഡിതന്മാരും നേതൃത്വം നല്‍കും. 19ന്‌ സയ്യിദ്‌ പി.കെ.എസ്‌ തലപ്പാറ പ്രാര്‍ത്ഥന നടത്തും. കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയുടെ അധ്യക്ഷതയില്‍ ഡോ. എം.എ.എച്ച്‌ അസ്‌ഹരി ഉദ്‌ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര തുടര്‍ച്ചയായ നാലു ദിവസങ്ങളിലും പ്രഭാഷണം നടത്തും.
20ന്‌ സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌ സഖാഫി പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ തങ്ങളുടെ അധ്യക്ഷതയില്‍ മുഖ്‌താര്‍ ഹസ്രത്ത്‌ ഉദ്‌ഘാടനം ചെയ്യും. 21ന്‌ ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ സഖാഫി ഉദ്‌ഘാടനം ചെയ്യും. 22ന്‌ സയ്യിദ്‌ സ്വബുര്‍ ബാഹസന്‍ പ്രാര്‍ത്ഥന നടക്കും. എ.സി കോയ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ജസീല്‍ കൊളപ്പുറം ഉദ്‌ഘാടനം ചെയ്യും. 23ന്‌ സയ്യിദ്‌ ഹബീബ്‌ കോയ ചെരക്കാപ്പറമ്പ്‌ പ്രാര്‍ത്ഥന നടത്തും. സയ്യിദ്‌ ശറഫുദ്ദീന്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യും. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും.